നടി നയന്‍താരയുടെ പിതാവ് ഐസിയുവില്‍; റിപ്പോര്‍ട്ട്

Webdunia
ശനി, 10 ജൂലൈ 2021 (15:32 IST)
തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടെ പിതാവ് കുര്യന്‍ കൊടിയാട്ട് ഐസിയുവില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നയന്‍താരയുടെ പിതാവിനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാമുകന്‍ വിഘ്‌നേഷ് ശിവനൊപ്പം നയന്‍താര കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ എത്തിയിരുന്നു. പിതാവിനെ കാണാനാണ് താരം കൊച്ചിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാതാവ് ഓമന കുര്യനൊപ്പം നില്‍ക്കാനാണ് നയന്‍താര കൊച്ചിയിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നയന്‍താരയുടെ പിതാവിന്റെ ആരോഗ്യവിവരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ എയര്‍ഫോര്‍സിലെ ഉദ്യോഗസ്ഥനായിരുന്നു നയന്‍താരയുടെ പിതാവ് കുര്യന്‍ കൊടിയാട്ട്. പത്തനംതിട്ടയിലെ തിരുവല്ലയിലാണ് നയന്‍താര ജനിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article