ദിലീപേട്ടന്‍ പ്രതിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി, അതിനുശേഷം അദ്ദേഹവുമായി സംസാരിച്ചിട്ടില്ല; നവ്യ നായര്‍

Webdunia
തിങ്കള്‍, 21 മാര്‍ച്ച് 2022 (19:55 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്ന് നവ്യ നായര്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ.
 
'ദിലീപാണ് പ്രതിയെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി. ഞാന്‍ ഏറെ ബഹുമാനിക്കുന്ന നടനാണ് ദിലീപേട്ടന്‍. എന്റെ ആദ്യ ചിത്രത്തിലെ നായകനായിരുന്നു അദ്ദേഹം. അദ്ദേഹവും മഞ്ജു ചേച്ചിയും ചേര്‍ന്ന് തിരഞ്ഞെടുത്തതുകൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയത്. എന്റെ സ്ഥാനത്ത് ആരായാലും ആ വാര്‍ത്ത ഞെട്ടലുണ്ടാക്കും,' നവ്യ പറഞ്ഞു.
 
അതേസമയം, ആ സംഭവത്തിനു ശേഷം താന്‍ ദിലീപുമായി സംസാരിച്ചിട്ടില്ലെന്നും നവ്യ പറയുന്നു. താന്‍ ഒരു കുടുംബസ്ത്രീയാണ്. ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് കടക്കാന്‍ പറ്റില്ലെന്നും നവ്യ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article