നിലവില്‍ ദുബായില്‍ സ്ഥിര താമസമാക്കിയ നടി ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുകയാണ്. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി കേരളത്തിലുണ്ട്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ പ്രധാനമായും 12 പേരുടെ ചാറ്റുകളാണ് ദിലീപ് മായച്ചു കളഞ്ഞത്. ഇവയില്‍ ദിലീപിന്റെ മുന്‍ നായികയുടേതും സീരിയല്‍ നടിയായ സംരംഭകയുടേയും ചാറ്റുകളാണ് സംശയാസ്പദമായി കണ്ടെത്തിയിരിക്കുന്നത്.