ദേശീയ അവാര്‍ഡ് ഉറപ്പ്, പൃഥ്വിരാജ് അതി ഗംഭീരം,ആടുജീവിതം തെലുങ്ക് പ്രിമിയര്‍ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം

കെ ആര്‍ അനൂപ്

തിങ്കള്‍, 25 മാര്‍ച്ച് 2024 (13:44 IST)
തെലുങ്ക് സിനിമ മേഖലയിലെ സംവിധായകര്‍ക്കായി ആടുജീവിതം സിനിമയുടെ സ്‌പെഷല്‍ പ്രിമിയര്‍ ഷോ കഴിഞ്ഞദിവസം നടത്തിയിരുന്നു. തെലുങ്ക് നാടുകളില്‍ സിനിമയുടെ വിതരണ അവകാശം ഏറ്റെടുത്തിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. സിനിമ കണ്ട ശേഷം മികച്ച പ്രതികരണമാണ് സംവിധായകരില്‍ നിന്ന് കേട്ടത്.
 
ക്ലാസിക് സിനിമ എന്നാണ് സംവിധായകര്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറും എന്നുള്ള പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.ദേശീയ അവാര്‍ഡ് സിനിമയ്ക്കുറപ്പാണെന്നും ആ കഥാപാത്രത്തെ പൃഥ്വിരാജ് അതി ഗംഭീരമാക്കിയെന്നും ഒരേ സ്വരത്തില്‍ സംവിധായകര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍