യുവതിയുടെ പരാതി ഇപ്രകാരമാണ്. 'നിരവധി സിനിമകളിൽ യുവതാരങ്ങൾക്ക് അവസരം നൽകിയിട്ടുണ്ടെന്ന വാദവുമായാണ് അയാൾ എന്നെ സമീപിച്ചത്. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നും ചോദിച്ചു. ഉണ്ടെന്നു പറഞ്ഞതോടെ അയാളുടെ സ്വഭാവം മാറി. മുരളീധർ റാവു പിന്നീട് അശ്ലീല സന്ദേശങ്ങളും, ചിത്രങ്ങളും അയക്കാൻ തുടങ്ങി. ഒരു ദിവസം അയാളുടെ ചിത്രം കണ്ട് ഞാൻ ഞെട്ടിപ്പോയി. സ്വയം നഗ്ന ചിത്രം തന്നെ അയാൾ എനിക്കയച്ചു. ഇനി ആവർത്തിക്കരുതെന്ന് അയാളോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. അതിനാലാണ് പരാതിപ്പെട്ടത്.