ഇതുവരെ കണ്ടതൊന്നുമല്ല ഇനി വരാനിരിക്കുന്നത്! കല്‍ക്കി 2898 എഡി അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

തിങ്കള്‍, 4 മാര്‍ച്ച് 2024 (09:12 IST)
സിനിമ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രഭാസിന്റെ കല്‍ക്കി 2898 എഡി കാണാനായി. ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പുതിയ അപ്‌ഡേറ്റ് പ്രകാരം ഡബ്ബിംഗ് വൈകാതെ തുടങ്ങും. കൃത്യമായി തിയ്യതി പുറത്തുവിട്ടിട്ടില്ല.
 
കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടന്‍ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.600കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.നാഗ് അശ്വിനാണ് കല്‍ക്കി സംവിധാനം ചെയ്യുന്നത്.
 
600കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.നാഗ് അശ്വിനാണ് കല്‍ക്കി സംവിധാനം ചെയ്യുന്നത്. സിനിമയുടെ അവസാനഘട്ട ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള താരനിര അണിനിരക്കുന്നു എന്നതുകൊണ്ട് തന്നെ സിനിമ ലോകം കാത്തിരിക്കുകയാണ്.
 
20 കോടിയാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിനായി ദീപികയ്ക്ക് ലഭിച്ച പ്രതിഫലം. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നയന്‍താരയുടെ റെക്കോര്‍ഡ് ആണ് ദീപിക മറികടന്നത്.ദക്ഷിണേന്ത്യയിലും നമ്പര്‍ വണ്‍ ആകാന്‍ ഇതോടെ ദീപികയ്ക്ക് ആയി.
 നയന്‍താര പതിനൊന്ന് കോടിയാണ് ഒരു സിനിമയ്ക്കായി വാങ്ങുന്നത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍