ഈ ചിരിയില്‍ അവരുടെ മനസ്സുമുണ്ട്! - വൈറലാകുന്ന മോഹന്‍ലാലിന്റെ സെല്‍ഫി

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (10:13 IST)
തനിക്ക് ചുറ്റുമുള്ളവരേയും തന്റെ ആരാധകരേയും വിഷമിപ്പിക്കാതെ അവരോട് പെരുമാറുന്ന കാര്യത്തില്‍ മോഹന്‍ലാല്‍ വ്യത്യസ്തനാണ്. ആരാധകരോടൊപ്പം ചേര്‍ന്ന് ഫോട്ടേയുടുക്കുന്നതിലും താരത്തിനു പരിഭവങ്ങളോ പരാതികളോ ഇല്ല. താരജാഡയില്ലാത്ത മോഹന്‍ലാലിന്റെ ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
 
ലാലേട്ടനൊപ്പം ചിരിച്ചു കൊണ്ട് ഫോട്ടോക്ക് പോസ് ചെയുന്ന നാലു പേരാണ് സെല്‍ഫിയില്‍. അതില്‍ ക്ലിക്കിനിടെ അറിയാതെ ചിരിവന്നു പോയ രണ്ട് ചേച്ചിമാരുടെ മുഖത്തെ സന്തോഷമാണ് ചിത്രം വൈറലാകാന്‍ കാരണം. അവരോടൊപ്പം, അവരുടെ ചിരിയില്‍ ലാലേട്ടനും പങ്കുചേരുന്നുണ്ട് എന്നതാണ് കൌതുകം.

അനുബന്ധ വാര്‍ത്തകള്‍

Next Article