തനിയ്ക്കൊപ്പം നിന്ന് മോഹൻലാൽ എടുത്ത സെൽഫി ഫേസ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ട് മീനാക്ഷി എഴുതിയതാണിത് 'എന്ത് നല്ല ലാലേട്ടനാണെന്ന് അറിയോ, എനിക്ക് തന്ന സമ്മാനം നോക്കൂ...' എന്ന്. മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ് മോഹൻലാലും ഷെയർ ചെയ്തതോടെയാണ് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായത്.
ഇതിൽ വേറൊരു സംഭവം കൂടിയുണ്ട്. മീനാക്ഷിയുടെ പോസ്റ്റിന് കമന്റിട്ട യുവാവിനോട് ഒപ്പം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ സംഭവവും മീനാക്ഷി വിവരിക്കുന്നുണ്ട്.