മോഹന്‍ലാലിന്റെ 'നേര്' ഡിസംബറില്‍ തന്നെ ! ജോലികള്‍ വേഗത്തിലാക്കി അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്
വെള്ളി, 20 ഒക്‌ടോബര്‍ 2023 (15:07 IST)
മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് 'നേര്'. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ തീര്‍ത്ത് ഈ വര്‍ഷം തന്നെ സിനിമ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍.
 
റിയലിസ്റ്റിക് കോര്‍ട്ട് റൂം ഡ്രാമയാണ് നേര്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. ചിത്രത്തില്‍ ശാന്തി അഭിനയിക്കുന്നുമുണ്ട്. തിരക്കഥയുടെ ജോലികള്‍ നടക്കുമ്പോഴായിരുന്നു ജിത്തു ശാന്തിയോട് സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചത്. തുടര്‍ന്ന് ശാന്തി ക്യാമറയ്ക്ക് മുന്നില്‍ എത്തുകയായിരുന്നു. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് ശാന്തി ഒരു അഭിമുഖത്തിനിടെ പറഞ്ഞു. 
 
ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. വക്കീല്‍ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article