മുതൽ മുടക്കിൽ ഒന്നാമൻ, ബറോസ് ഈ വർഷം തുടങ്ങും; സംവിധാനം മോഹൻലാൽ

Webdunia
ഞായര്‍, 28 ഏപ്രില്‍ 2019 (12:06 IST)
മോഹന്‍ലാല്‍ സംവിധായകനാകുന്ന ആദ്യ സിനിമയായ ബറോസ് ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും. 40 വര്‍ഷം മുന്‍പു മോഹന്‍ലാല്‍ എന്ന നടനെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ കൈ പിടിച്ചു കൊണ്ടുവന്ന നവോദയ ജിജോ തന്നെ മോഹന്‍ലാലിനെ സംവിധായകനുമാക്കുന്നു. 
 
മോഹന്‍ലാല്‍തന്നെയാണു ബറോസിന്റെ വേഷത്തിലുമെത്തുന്നത്. നിര്‍മാതാവായി ആന്റണി പെരുമ്പാവൂരും. 
ജിജോ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണു ബറോസ് ജനിച്ചത്. തിരക്കഥ ജിജോ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
 
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സിനിമയുടെ സംവിധായകന്‍ ജിജോയുമായുള്ള സംഭാഷണമാണ് തന്നെ ഇതിലേയ്ക്ക് എത്തിച്ചതെന്ന് മോഹൻലാൽ വ്യക്തമാക്കുന്നു. വിദേശ താരങ്ങള്‍ നിറഞ്ഞ ബറോസ് എന്ന സിനിമയില്‍ ബോളിവുഡ് താരങ്ങളുമുണ്ടാകും.
 
ബറോസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കുമെന്ന് ലാല്‍ വ്യക്തമാക്കിയിരുന്നു. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നതെന്നും ലാല്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article