‘കുഞ്ഞാലി മരയ്ക്കാർ‘ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ശബ്ദത്തിൽ, ഡയലോഗ് പ്രൊമോ വൈറലാകുന്നു; ഇതിൽ മികച്ചതാര്?

ശനി, 27 ഏപ്രില്‍ 2019 (11:10 IST)
കേരള പിറവി ദിനത്തിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് യാതോരു അറിവും ഉണ്ടായിരുന്നില്ല. ഇതിനിടയിൽ പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കുഞ്ഞാലിയും പ്രഖ്യാപിച്ചു. ഇതിന്റെ ചിത്രീകരണം മുന്നോട്ട് പോകുകയാണ്. പ്രിയദർശൻ കുഞ്ഞാലി മരക്കാറിന്റെ ചിത്രീകരണം തുടങ്ങിയതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഉപേക്ഷിച്ചെന്ന റിപ്പോർട്ടുകൾക്ക് ശക്തിയേറി.
 
എന്നാൽ, മമ്മൂട്ടി മരയ്ക്കാർ ആകുമെന്ന് നിർമാത് ജോബി ജോർജ് അറിയിച്ചു. ചിത്രീകരണത്തിന്റെ ചർച്ചകൾ നടക്കുകയാണ്. ചരിത്രപുരുഷനായി മമ്മൂട്ടി നിറഞ്ഞാടിയ കഥാപാത്രങ്ങൾ നിരവധിയാണ്. കുഞ്ഞാലി മരയ്ക്കാർ ആയി ആരാകും മിന്നിക്കുകയെന്ന് ഇപ്പോഴേ ചോദ്യങ്ങളുയരുന്നുണ്ട്.
 
രണ്ട് സിനിമയും പ്രഖ്യാപിച്ചതിനു ശേഷം മോഹൻലാലിന്റെ മരയ്ക്കാരുടെ ഒരു ഓഡിയോ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പിന്നാലെ, കുഞ്ഞാലി മരയ്ക്കാരിനു വേണ്ടി മമ്മൂട്ടി ശബ്ദം നൽകിയതും വൈറലായിരുന്നു. ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ ഇതിൽ ആരാകും കുഞ്ഞാലി മരയ്ക്കാരോട് നീതി പുലർത്തുക എന്ന് കാത്തിരുന്ന് കാണാം. ഓഡിയോ കേൾക്കാം...

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍