പുലിമുരുകനും കടന്ന് മോഹൻലാലിന്റെ സാഹസികത! ഈ വേട്ട, ഇതെങ്ങോട്ട്?

Webdunia
ബുധന്‍, 4 ജനുവരി 2017 (11:28 IST)
പീറ്റർ ഹെയ്‌നും മോഹൻലാലും ഒന്നിച്ചപ്പോൾ പുലിമുരുകൻ പിറന്നു. ആക്ഷൻ തനിക്കൊന്നുമല്ലെന്ന് ലാലേട്ടൻ വീണ്ടും തെളിയിച്ചു. ഇപ്പോഴിതാ, പുലിമുരുകനേക്കാൾ വലിയ ആക്ഷനുമായി മോഹൻലാൽ വീണ്ടും എത്തുന്നു. ഒറ്റയ്ക്കല്ല, ജാക്കിച്ചാനും മോഹന്‍ലാലിനൊപ്പം ഉണ്ട്. ഇരുവരും ഒന്നിയ്ക്കുന്ന ആ സ്വപ്‌ന ചിത്രം യാഥാര്‍ത്ഥ്യമാകുകയാണ്. 
 
കണ്ണേ മടങ്ങുക എന്ന കന്നി ചിത്രത്തിലൂടെ തന്നെ നിരവധി അംഗീകാരങ്ങള്‍ നേടിയ ആല്‍ബേര്‍ട്ട് രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന നായര്‍ സാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ കൂടിച്ചേരല്‍. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പടപൊരുടിയ സ്വാതന്ത്ര സമര സേനാനികള്‍ക്ക് ജപ്പാനില്‍ താവളമടിച്ച് ഊര്‍ജ്ജം പകര്‍ന്ന തീപ്പൊരി പോരാളിയായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുക. ജപ്പാന്‍ ആയോധന കലയിലെ ആചാര്യനായി ആക്ഷന്‍ വിസ്മയം ജാക്കിച്ചാനും എത്തും.
 
2008 ലാണ് ലാലും ജാക്കിച്ചാനും ഒന്നിയ്ക്കുന്ന നായര്‍ സാന്‍ എന്ന ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ ഇരുവരുടെയും ഡേറ്റുക‌ൾ തമ്മിൽ ക്ലാഷ് ഉണ്ടായപ്പോൾ ആണ് ചിത്രം മുടങ്ങിയത്. പുലിമുരുകൻ എന്ന ബിഗ് ചിത്രം മലയാളവും തമിഴും തെലുങ്കും കടന്ന് വിയത്‌നാം, ചൈനീസ് എന്നീ ഭാഷകളിലേക്കും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. പുലിമുരുകന്റെ ഈ നേട്ടമാണോ നായർ സാൻ വീണ്ടും എത്താൻ കാരണമെന്നത് ആരാധകരുടെ സംശയങ്ങളിൽ ഒന്നാണ്.
Next Article