മികച്ച നടൻ ലാലേട്ടനെന്ന് മഞ്ജു വാര്യർ, നടി മഞ്ജുവെന്ന് മോഹൻലാൽ; പരസ്പരം പുകഴ്ത്തി താരങ്ങൾ !

എസ് ഹർഷ
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (09:16 IST)
മോഹൻലാൽ - മഞ്ജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മലയാളികൾക്ക് ഇഷ്ടമാണ്. സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിലായിരുന്നു തിരിച്ചുവരവിൽ മഞ്ജു മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ഇപ്പോൾ കുഞ്ഞാലി മരയ്ക്കാറിൽ വരെ എത്തി നിൽക്കുകയാണ് ആ യാത്ര. 
 
മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ പെരുമയെക്കുറിച്ച് മഞ്ജു വാര്യര്‍ പലവേദികളിലും പങ്കുവെച്ചിട്ടുള്ളതാണ്. മികച്ച നടനാണ് മോഹൻലാൽ എന്നാണ് മഞ്ജു എപ്പോഴും പറയുന്നത്. ഇപ്പോഴിതാ, മോഹൻലാലും അതു തന്നെയാണ് പറയുന്നത്. ഒരു സ്വകാര്യ എഫ്എമിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ എന്ന നടിയെ കുറിച്ച് മനസ് തുറന്നത്.  
 
‘മഞ്ജു വാര്യര്‍ വളരെ കഴിവുള്ള ഒരു നടിയാണ്. ഒരു സിനിമയെ അല്ലെങ്കില്‍ ഒരു കഥാപാത്രത്തെ എത്രയും ബെറ്റര്‍ ആക്കാനുള്ള ഹോംവര്‍ക്ക് ചെയ്യുന്ന ആളായിരിക്കും. ഒരു ക്യാരക്ടര്‍ എങ്ങനെ പ്രസന്റ് ചെയ്യണമെന്നതിനെക്കുറിച്ച് നല്ല ധാരണയുള്ള കുട്ടിയാണ് മഞ്ജു. ഭയങ്കര സ്‌ക്രീന്‍ പ്രസന്‍സുള്ള നടി കൂടിയാണ് മഞ്ജു വാര്യര്‍’. മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
 
അടുത്തിടെ ഇറങ്ങിയ വില്ലന്‍ ഒടിയന്‍ ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലും മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ടീമിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article