‘ബിലാൽ വരും, ബിലാലിന്റെ തയ്യാറെടുപ്പുകൾ നടന്നു കൊണ്ടിരിക്കുന്നു’ എന്നാണ് മമ്മൂട്ടി പറയുന്നത്. രമേഷ് പിഷാരടി - മമ്മൂട്ടി കൂട്ടുകെട്ടിൽ വരുന്ന ഗാനഗന്ധർവ്വന്റെ വിശേഷങ്ങളുമായി ഫേസ്ബുക്ക് ലൈവിൽ എത്തിയപ്പോഴാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
അമലും ഉണ്ണി ആറും ബിഗ്‌ബി യുടെ രണ്ടാം ഭാഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബിഗ്ബിയേക്കാള്‍ ഉജ്ജ്വലമായ ഒരു കഥയാണ് ബിലാലിനായി അമല്‍ നീരദ് കണ്ടെത്തിയിരിക്കുന്നത്. ഒന്നാന്തരം പഞ്ച് ഡയലോഗുകളും മാസ് മുഹൂര്‍ത്തങ്ങളുമായി ഒരു ത്രില്ലര്‍ തിരക്കഥയൊരുക്കാനുള്ള ശ്രമത്തിലാണ് ഉണ്ണി ആര്‍. ബിഗ്ബി 2ന്‍റെ ക്യാമറ ചലിപ്പിക്കുന്നതും അമല്‍ നീരദ് തന്നെയായിരിക്കും.