'ആ... ദുൽഖർ കേൾക്കണ്ട...' ആരാധകന്റെ ചോദ്യത്തിന് മമ്മൂക്കയുടെ രസകരമായ മറുപടി !

വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (15:35 IST)
'ഞാനിത് ഒരു ലൈവിൽ സംസാരിക്കുന്നത് ആദ്യമായാണ് ഇവർ എന്തെങ്കിലും ചീത്ത വിളിക്കുമോ ആവോ' മമ്മൂക്ക സംസരിക്കാൻ തുടങ്ങിയത് ഇങ്ങനെയാണ്. ഗാനഗന്ധർവൻ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ആദ്യമായി ലൈവിൽ എത്തിയപ്പോൾ ഒരു ആരാധകന്റെ ചോദ്യത്തിന് മമ്മൂക്ക നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.  
 
ആരാധകർക്ക് മറുപടി പറഞ്ഞുകൊണ്ടിരിക്കെയാണ് ആ കമന്റെത്തിയത്. 'മമ്മൂക്ക ലുക്ക്സ് ലൈക്ക് ദുൽക്കർസ് യങ് ബ്രദർ' എന്നായിരുന്നു കമന്റ്. 'ഓ.. ദുൽഖർ കേൾക്കണ്ട' പൊട്ടിച്ചിരിച്ചുകൊണ്ട് മമ്മൂട്ടി മറുപടി നൽകി. മമ്മൂക്കയുടെ പാട്ട് എങ്ങനെയുണ്ട് എന്ന് പിഷാരടിയോട് ചോദ്യം. അത് സിനിമ കാണുമ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടും. ഒരു സീനിൽ മമ്മൂക്ക തന്നെ പാട്ട് പാടിയിട്ടുണ്ട് പിഷാരടി മറുപടി നൽകി.
 
പിഷാരടി പറയുന്നത് കേട്ട് ഉടൻ മമ്മൂക്ക ഇടപെട്ടു 'വെറുതെ നിങ്ങൾ ആളുകൾക്ക് പ്രതീക്ഷ കൊടുത്ത് കൂവാൻ കാത്തിരിപ്പിക്കരുത്' മമ്മൂക്ക എല്ലാ കലകളൂടെയും ഒരു ഹൈപ്പർ മാർക്കറ്റ് ആണ് എന്നായിരുന്നു ഒരു വിരുതന്റെ കമന്റ്. 'ദൈവമേ ഞാൻ പോട്ടെ എന്നായിരുനു താശരുപേണ മമ്മൂക്കയുടെ മറുപടി. ഇത്തരത്തിൽ നിരവധി രസകരമായ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ആരാധകരുമൊത്തുള്ള മമ്മൂക്കയുടെ അദ്യ ലൈവ് വീഡിയോ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍