മണിച്ചിത്രത്താഴിൽ ആദ്യമായി മനസിലേക്ക് വന്ന മുഖം മോഹൻലാലിന്റേതല്ല, തുറന്നുപറഞ്ഞ് ഫാസിൽ !

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (16:27 IST)
മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിണ് 1993ൽ ഫാസിൽന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. സിനിമയിലെ ഓരോ ചെറിയ കഥാപാത്രങ്ങളെ പോലും പ്രേക്ഷകർ രണ്ടു കയ്യും നീണ്ടി സ്വീകരിച്ചു. ഇപ്പോഴും ടിവിയിൽ സിനിമ വരുമ്പോൾ സിനിമ കണ്ടിരിക്കാൻ ഇഷ്ടമാണ് മലയാളികൾക്ക്. 
 
സണ്ണിയെയും ഗംഗയെയും നകുലനെയും മാടമ്പള്ളിയെയുമെല്ലാം പ്രേക്ഷർ ഇപ്പോഴും ഇഷ്ടപ്പെടുന്നു. നിരവധി ഭഷകളീലേക്ക് മണിച്ചിത്രത്താഴ് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. ഇത്രക്കധികം വിജയമായ സിനിമയുടെ പിന്നാമ്പുറ കഥകൾ നമ്മൾ അധികം കേട്ടിട്ടില്ല. ഇപ്പോൾ അത്തരം ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ
 
വർഷങ്ങൾക്കിപ്പുറം ചിത്രത്തിലേക്ക് കഥാപാത്രങ്ങളെ തീരുമാനിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫാസിൽ. നായിക കഥാപത്രത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് മണിചിത്രത്താഴ് അതിനാൽ നായികയെ കുറിച്ചാണ് ആദ്യം ചിന്തിച്ചത് എന്ന് ഫാസിൽ പറയുന്നു. 
 
മണിച്ചിത്രത്താഴിലെ ഗംഗയായി ആദ്യം തന്നെ മനസിൽ തെളിഞ്ഞത് ശോഭനയായിരുന്നു. നർത്തകിയായ നഗവല്ലിക്ക് ശോഭനയുടെ മുഖം മാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളു. ഇതിനു ശേഷമാണ് സണ്ണിയും നകുലനുമെല്ലാം കടന്നുവരുന്നത്. ചിത്രത്തിലെ പ്രകടനം ശോഭനക്ക് സംസ്ഥാന ദേശിയ പുരസ്കാരങ്ങൾ നേടി നൽകുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article