തന്റെ കഷ്ടകാല സമയത്തു തന്നെ ഏറെ സഹായിച്ച വ്യക്തിയാണ് ദുൽഖർ സൽമാൻ: മിഥുൻ പറയുന്നു

ചിപ്പി പീലിപ്പോസ്
വ്യാഴം, 23 ജനുവരി 2020 (12:39 IST)
മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകൻ തന്റെ സ്ഥിരം ട്രാക്ക് മാറ്റിയ പടമാണ് അഞ്ചാം പാതിര. 2020ലെ ആദ്യ ഹിറ്റും ഈ ചിത്രം തന്നെ. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം തിയേറ്ററുകളിൽ മിന്നും വിജയമാണ് കൈവരിച്ചിരിക്കുന്നത്. 
 
ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ മിഥുൻ മാനുവൽ തോമസുമായി നടത്തിയ അഭിമുഖത്തിൽ, ഇപ്പോൾ ഏത് താരത്തിന്റെ വേണമെങ്കിലും ഡേറ്റ് കിട്ടുന്ന ഒരു പൊസിഷനിൽ എത്തിയില്ലേ എന്ന ചോദ്യത്തിന് മിഥുൻ അത് സാധ്യമാകുന്നില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. 
 
‘ലാലേട്ടനോട് ഒരു കഥ പറയാൻ ശ്രമിച്ചിട്ട് ഇതുവരെ നടന്നില്ല. എന്തിനധികം പറയുന്നു, ഏറ്റവും അടുത്ത സുഹൃത്തായ ദുൽഖറിന്റെപോലും ഡേറ്റ് കിട്ടാൻ പ്രയാസമാണ്. എന്റെ കഷ്ടകാല സമയത്തു എന്നെ ഒരുപാട് സഹായിച്ച വ്യക്തിയാണ് ദുൽഖർ. ഇവരുമാത്രമല്ല, എന്റെ അടുത്ത സുഹൃത്തുക്കൾ ആയ ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവരുടെയടുത്തു പോലും ഒരു കഥയുമായി ചെന്നാൽ ഡേറ്റ് കിട്ടാൻ പ്രയാസമാണ്. കാരണം ഇവരെല്ലാം വളരെയധികം തിരക്കുള്ള നടന്മാരാണ്.‘- മിഥുൻ മാനുവൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article