മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും മകൻ ദുൽഖറിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മക്കൾക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ പലതവണ കണ്ടിട്ടുണ്ടാകുമെങ്കിലും ഉപ്പയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ അപൂർവമാണ്. അതുകൊണ്ട് തന്നെ ആരാധകരുടെ മനസ്സ് കൈയ്യടക്കുന്നതാണ് ഈ ദൃശ്യങ്ങൾ.