എല്ലാ രീതിയിലുമുള്ള, എല്ലാവിധ സ്വഭാവ സവിശേഷതകളോടും കൂടിയ, എല്ലാ വിഭാഗത്തിലും പെട്ട കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിട്ടുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ പല നല്ല കഥാപാത്രങ്ങളെയും മമ്മൂട്ടി വേണ്ടെന്നുവച്ചിട്ടുമുണ്ട്. അതിലൊന്നാണ് ‘ഇരുവർ’ സിനിമ.
കലൈഞ്ജര്‍ കരുണാനിധിയുടെ വിയോഗ വേളയില്‍ പങ്കുവച്ച അദ്ദേഹത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നതായും അത് വിനിയോഗിക്കാന്‍ സാധിക്കാതെ പോയതില്‍ ഇന്ന് സങ്കടപ്പെടുന്നുവെന്നും മമ്മൂട്ടി കുറിച്ചിരുന്നു. എംജിആര്‍ ആയി വേഷമിട്ടത് മോഹന്‍ലാല്‍ ആയിരുന്നു, മമ്മൂട്ടിക്ക് പകരം കരുണാനിധിയായി അഭിനയിച്ചത് പ്രകാശ് രാജും.
മമ്മൂട്ടിയുടെ പഴയകാല ഗെറ്റപ്പിലുള്ളൊരു ‘ലുക്ക് ടെസ്റ്റ്’ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കറുത്ത കോട്ടും കറുത്ത ഷാളും ധരിച്ച ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. ഇരുവറിനായി അദ്ദേഹം ലുക്ക് ടെസ്റ്റ് നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾ ഇതിനു മുൻപും പുറത്തുവന്നിട്ടുള്ളതാണ്. ഇപ്പോൾ വൈറലാകുന്ന ചിത്രങ്ങളും അക്കൂട്ടത്തിൽ പെട്ടതാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.