മലയാളത്തിലെ നിരവധി നടന്മാരും സംവിധായകന്മാരും ഇതിനുള്ളിൽ തന്നെ മീ ടു കുരുക്കിൽ വീണിട്ടുണ്ട്. മീ ടു ക്യംപെയിന് ശക്തമായ പിന്തുണ ലഭിക്കുമ്പോഴും ഒരു ഭാഗത്ത് വിമർശനങ്ങളും സജീവമാകുകയാണ്. മീ ടു ക്യംപെയിനെ വിമർശിച്ച് ഏറ്റവും ഒടുവിലായി രംഗത്തെത്തുന്നത് നടി ശിവാനി ഭായിയാണ്.
പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ താര സംഘടനയിൽ പരാതിപ്പെട്ട് പരിഹാരം കാണണമെന്നും സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ ആരും തെരുവിൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കില്ലെന്നും നടി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 10 കൊല്ലം മുൻപുള്ള ഒരാളുടെ മാനസികാവസ്ഥ ആകില്ല ഇപ്പോൾ അയാൾക്കെന്നും നടി പറയുന്നു.