പുതിയ സംരഭത്തിനു തുടക്കം കുറിച്ച് നടി നമിത പ്രമോദ്. കൊച്ചി പനമ്പിള്ളി നഗറില്‍ സമ്മര്‍ ടൗണ്‍ എന്ന പേരില്‍ പുതിയ റസ്റ്ററന്റ് ആരംഭിച്ചിരിക്കുകയാണ് താരം. ഷോപ്പിന്റെ ഉദ്ഘാടനം നടന്നു. സിനിമ രംഗത്തുനിന്നുള്ള നമിതയുടെ സുഹൃത്തുക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. നമിതയുടെ ഏറ്റവും അടുത്ത സുഹൃത്തായ മീനാക്ഷി ദിലീപും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അനു സിത്താര, അപര്‍ണ ബാലമുരളി, രജിഷ വിജയന്‍, മിയ എന്നിവര്‍ നമിതയ്ക്ക് ആശംസകള്‍ നേര്‍ന്നു. നാദിര്‍ഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവര്‍ക്കൊപ്പമാണ് മീനാക്ഷി ദിലീപ് എത്തിയത്. ആശംസകള്‍ നേരാന്‍ മൈക്ക് കൊടുത്തപ്പോള്‍ നാണിച്ചു പിന്മാറുന്ന മീനാക്ഷിയെ വീഡിയോയില്‍ കാണാം.
സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും ഉദ്ഘാടനവേളയില്‍ നമിത പറയുകയുണ്ടായി.