മെഗാസ്റ്റാറിന്റെ കിടിലൻ സ്റ്റൈലുമായി മാസ്റ്റർപീസിലെ ആദ്യഗാനം തരംഗമാകുന്നു!

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (13:04 IST)
രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസിലെ ആദ്യഗാനം പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഗാനം തരംഗമായിരിക്കുകയാണ്. ‘വേക്ക് അപ്’ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിലും യൂട്യൂബിലും ഹിറ്റായി മാറി. 
 
സന്തോഷ് വർമ്മയുടെ വരികൾക്ക് ദീപക് ദേവാണ് ഈണം നൽകിയിരിക്കുന്നത്. യുവത്വത്തിന്റെ ആവേശവും പ്രസരിപ്പുമെല്ലാം വ്യക്തമാക്കുന്ന രീതിയിലാണ് പാട്ടിന്റെ ഈണവും ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്നത്. 
 
ചിത്രത്തിന്റെ ടീസറും, മേക്കിങ് വീഡിയോയും, ട്രെയിലറും മുൻപ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യഗാനവും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഉണ്ണി മുകുന്ദൻ, ഗോകുൽസുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ തുടങ്ങി വൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article