ആദ്യം മമ്മൂട്ടി, പിന്നെ ദുൽഖർ; ഇനി നിവിൻ!

Webdunia
ശനി, 7 ജനുവരി 2017 (10:00 IST)
യുവത്വത്തിന്റെ ഹരം, തൊട്ടതെല്ലാം പൊന്നാക്കുന്ന താരം എന്നൊക്കെയാണ് ഇപ്പോൾ നിവിൻ പോ‌ളിയെ വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെ ഹിറ്റുകളുടെ സംവിധായകനാണ് മാർട്ടിൻ പ്രക്കാർട്ട്. ഇരുവരും ഒന്നിച്ചാൽ അതൊരു സൂപ്പർ ഡ്യൂപ്പർ ഹിറ്റാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇരുവരും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാർത്ത. ചിത്രം ഒരു കിടിലന്‍ എന്റര്‍ടെയിന്‍മെന്റാകുമെന്ന് ഉറപ്പാണ്. 
 
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നേരത്തെ ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നതായി റിപ്പോര്‍ട്ടുകളാണ്ടായിരുന്നു എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മാര്‍ട്ടിന്‍ നിവിന്‍ പോളിയെ നായകനാക്കിയാണ് പുതിയ ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
 
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ബെസ്റ്റ് ആക്ടറായിരുന്നു മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ആദ്യ ചിത്രം. പിന്നീട് ദുല്‍ഖറിനെ നായകനാക്കി എബിസിഡി, ചാര്‍ലി എന്നീ ചിത്രങ്ങളും ഒരുക്കി. ചാര്‍ലി മികച്ച കൊമേഷ്യല്‍ വിജയം നേടി. ഒത്തിരി അവാര്‍ഡുകളും ചിത്രത്തെ തേടി എത്തിയിരുന്നു.
Next Article