സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു,മരക്കാര്‍ തിയറ്ററില്‍ എത്തി, അന്ന് നടന്നത് ഇങ്ങനെ !

കെ ആര്‍ അനൂപ്
ശനി, 13 നവം‌ബര്‍ 2021 (08:58 IST)
മോഹന്‍ലാലിന്റെ മരക്കാര്‍ തിയറ്ററില്‍ കാണാനാകുമെന്ന് സന്തോഷത്തിലാണ് സിനിമാലോകം.നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ബിഗ് സ്‌ക്രീനില്‍ തന്നെ സിനിമ എത്തുകയാണ്. ഡിസംബര്‍ രണ്ടിന് ചിത്രം തിയറ്ററുകളില്‍ എത്താന്‍ കാരണമായത് മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയാണെന്നാണ് പുറത്തു വരുന്ന വിവരം.
 
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെന്നൈയില്‍ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരുന്നു പങ്കെടുത്തത്. സിനിമ കണ്ട ശേഷം സുചിത്രയാണ് ഇത് തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് ആദ്യം പറഞ്ഞത്. അവര്‍ തന്നെ ലാലിനോടും ആന്റണിയോടും പറഞ്ഞ് സമ്മിതിപ്പിക്കുകയായിരുന്നുവെന്ന് 'മരക്കാറിന്റെ നിര്‍മ്മാതാക്കളിലൊരാളായ പ്രമുഖ വ്യവസായി റോയി സി ജി ഫെയ്‌സ്ബുക്കിലൂടെ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article