മരക്കാറിലെ 'തങ്കുടു', പ്രഭുവിനൊപ്പം അര്‍ജുന്‍ നന്ദകുമാര്‍

കെ ആര്‍ അനൂപ്
വെള്ളി, 3 ഡിസം‌ബര്‍ 2021 (12:50 IST)
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ തിയേറ്ററുകളിലെത്തുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.മരക്കാറിനെതിരേ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുണ്ട്. എന്നാല്‍ സിനിമ തീയറ്ററുകളില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.
 
 മരക്കാറില്‍ നമ്പ്യാന്തിരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ പ്രഭുവിന് ഒപ്പം അഭിനയിക്കാനായ സന്തോഷം പങ്കുവെച്ചു.
 
'തങ്കുടു'നൊപ്പം ..പ്രഭു സാര്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്തെ മഹാരഥന്മാരിലൊരാളുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.- അര്‍ജുന്‍ നന്ദകുമാര്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article