മോഹന്‍ലാലിനും പ്രിയദര്‍ശനുമെതിരെ സൈബറാക്രമണം,മരക്കാറിനെതിരേ വ്യാപകമായ ഡീഗ്രേഡിങ്, ചിത്രം യൂട്യൂബില്‍ !

കെ ആര്‍ അനൂപ്
വെള്ളി, 3 ഡിസം‌ബര്‍ 2021 (12:48 IST)
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാറിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നു. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങളായിരുന്നു യൂട്യൂബിലൂടെ പുറത്തുവന്നത്.  
 
തിയേറ്ററുകളില്‍നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ഈ രംഗങ്ങള്‍.അവ്യക്തമായ സീനുകളാണ് കൂടുതലും യൂട്യൂബില്‍ എത്തിയത്.
 
ക്ലൈമാക്സ് രംഗം പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലില്‍ നിന്ന് വീഡിയോ നീക്കംചെയ്തു.വ്യാജ പതിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് മരക്കാര്‍ നിര്‍മ്മാതാക്കള്‍.
 
സിനിമ തിയേറ്ററുകളില്‍ എത്തിയതോടെ സംവിധായകനായ മോഹന്‍ലാലിനും പ്രിയദര്‍ശനുമെതിരെ സൈബറാക്രമണവും നടക്കുന്നുണ്ട്. ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ സിനിമയെ വിമര്‍ശിച്ചുകൊണ്ടുള്ള മോശം കമന്റുകളുമായി ഒരു കൂട്ടം ആളുകള്‍ എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article