കിലുക്കത്തില്‍ ഗ്ലാസില്‍ നക്കുന്ന സീന്‍ സ്വയം തോന്നിയിട്ട് ചെയ്തത്, പ്രിയന്‍ പറഞ്ഞിട്ടല്ല: ജഗതി

Webdunia
വെള്ളി, 3 ഡിസം‌ബര്‍ 2021 (12:12 IST)
എക്കാലവും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയാണ് കിലുക്കം. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ടില്‍ പിറന്ന കിലുക്കം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരുന്നു. ജഗതി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകളാണ് കിലുക്കത്തിലെ ഹൈലൈറ്റ്. ഇരുവരും മത്സരിച്ച് അഭിനയിക്കുമ്പോള്‍ രേവതിയും തിലകനും ഇന്നസെന്റും അടക്കമുള്ള പ്രഗത്ഭര്‍ അവര്‍ക്കൊപ്പം കട്ടയ്ക്ക് നിന്നു. 
 
കിലുക്കത്തില്‍ ജഗതി ഗ്ലാസില്‍ നക്കുന്ന ഒരു സീന്‍ ഉണ്ട്. തിലകന്റെ വീടിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ ഒളിച്ചും പാത്തും അറിയാനാണ് ജഗതി ഒരു ദിവസം രാത്രി അവിടെ എത്തുന്നത്. മഞ്ഞ് വീഴ്ച കാരണം വീടിന്റെ ജനല്‍ ചില്ലുകളിലൂടെ അകത്ത് നടക്കുന്നത് കാണുക ദുഷ്‌കരം. അപ്പോള്‍ ജഗതി തന്റെ നാല് ഉപയോഗിച്ച് ഗ്ലാസില്‍ നക്കുന്നുണ്ട്. സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിട്ടല്ല അങ്ങനെയൊരു കാര്യം താന്‍ ചെയ്തതെന്ന് ജഗതി വെളിപ്പെടുത്തുന്നു. ആ സമയത്ത് തനിക്ക് തോന്നിയതാണ് ഗ്ലാസില്‍ നക്കാന്‍. അതൊരു ഇംപ്രവൈസേഷന്‍ ആണ്. ആ സീന്‍ കണ്ട് പ്രിയദര്‍ശന്‍ പൊട്ടിച്ചിരിക്കുകയായിരുന്നെന്നും ജഗതി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article