'മോഹന്‍ലാല്‍ സാറിന്റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല ഫോട്ടോഗ്രാഫി സ്‌കില്‍ തെളിയിച്ചത്', വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി അനീഷ് ഉപാസന

കെ ആര്‍ അനൂപ്
വെള്ളി, 3 ഡിസം‌ബര്‍ 2021 (11:03 IST)
മോഹന്‍ലാലിന്റെ ഫോട്ടോഷൂട്ടുകള്‍ കൂടുതലും നടത്താറുള്ള ഫോട്ടോഗ്രാഫറും സംവിധായകനുമാണ് അനീഷ് ഉപാസന. ദിലീപ് ഉള്‍പ്പെടെയുള്ള നടന്മാരുടെയും മറ്റ് സെലിബ്രിറ്റികളുടെയും ഫോട്ടോസ് അദ്ദേഹം എടുക്കാറുണ്ട്.മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ അനീഷ് തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ്.
 
മോഹന്‍ലാലിനെ മാത്രം വച്ച് ഫോട്ടോസെടുത്ത് റീച്ച് കൂട്ടാതെ മറ്റു താരങ്ങളെ വച്ച് ഫോട്ടോസെടുത്ത് സ്‌കില്‍ തെളിയിക്ക് എന്നായിരുന്നു സജിത്ത് പ്രസാദ് എന്നയാളിന്റെ കമന്റ്. അടിപൊളി മറുപടി ആണ് അയാള്‍ക്ക് അനീഷ് നല്‍കിയത്.
 
'ഞാനൊരു മികച്ച ഫോട്ടോഗ്രാഫറൊന്നുമല്ല..പക്ഷേ ഞാനൊരു മികച്ച ലാല്‍ സാര്‍ ഫാനാണ്..NB : എന്റെ ഫോട്ടോഗ്രാഫി സ്‌കില്‍ തെളിയിച്ചത് ലാല്‍ സാറിന്റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല ബ്രോ..പിന്നെ റീച്ച് ..അതുണ്ടാവും ..കാരണം ഫ്രെമില്‍ ലാല്‍ സാര്‍ ആണ് ..അല്ലാതെ പ്രസാദേട്ടന്‍ അല്ല.'- അനീഷ് ഉപാസന കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article