'എല്ലാദിവസവും ആരെയെങ്കിലുമൊക്കെ പുഞ്ചിരിപ്പിക്കൂ',പുത്തന്‍ മേക്കോവറിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജുവാര്യര്‍

കെ ആര്‍ അനൂപ്
ബുധന്‍, 3 മാര്‍ച്ച് 2021 (16:56 IST)
മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജുവാര്യര്‍. താരത്തിന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫോട്ടോയ്‌ക്കൊപ്പം അടിപൊളി ക്യാപ്ഷനാണ് താരം നല്‍കിയിരിക്കുന്നത്.'എല്ലാദിവസവും ആരെയെങ്കിലുമൊക്കെ പുഞ്ചിരിപ്പിക്കൂ, അതില്‍ ഒരാള്‍ നിങ്ങളാണെന്നും മറക്കരുത്''-എന്നാണ് മഞ്ജു ആരാധകര്‍ക്കായി കുറിച്ചത്.
 
നടിയുടെ പുത്തന്‍ മേക്കോവര്‍ കണ്ട് ആരാധകര്‍ ചോദിച്ചത് പ്രായം പിന്നോട്ട് ആണോ എന്നാണ്. പുതിയ ഹെയര്‍ സ്റ്റെലിലാണ് താരത്തെ കാണാനാവുന്നത്.അതേസമയം നിരവധി ചിത്രങ്ങളാണ് മഞ്ജുവിനായി അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിനൊപ്പം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ബിജുമേനോപ്പം ലളിതം സുന്ദരം, കാളിദാസ് ജയറാമിന്റെ കൂടെ ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ ചിത്രങ്ങള്‍ അടുത്തുതന്നെ റിലീസാകും.ദി പ്രീസ്റ്റ്,ചതുര്‍മുഖം എന്നീ ചിത്രങ്ങള്‍ അടുത്തുതന്നെ പ്രദര്‍ശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article