നിവിന്‍പോളിയ്ക്ക് ശേഷം 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' സംവിധായകന്റെ നായകനാകാന്‍ കുഞ്ചാക്കോ ബോബന്‍, പുതിയ വിവരങ്ങള്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 3 മാര്‍ച്ച് 2021 (16:52 IST)
കൈനിറയെ സിനിമകളാണ് നടന്‍ കുഞ്ചാക്കോ ബോബന്.അദ്ദേഹത്തിന്റെ മുമ്പിലേക്ക് പുതിയ ഒരു ചിത്രം കൂടി എത്തുകയാണ്. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിനൊപ്പം താന്‍ ചേരുമെന്ന് എന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചു. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനും നിര്‍മ്മാതാവിനുമൊപ്പമുളള ചിത്രം നടന്‍ പങ്കുവെച്ചു.കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
 
നിവിന്‍ പോളിക്കൊപ്പം രതിഷ് തന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്.കനകം കാമിനി കലഹം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഗ്രേസ് ആന്റണിയാണ് നായിക.ആക്ഷേപഹാസ്യത്തിനു പ്രാധാന്യമുള്ള ഒരു കുടുംബ ചിത്രമാണ്.
പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article