ദിലീപ് - കാവ്യ വിവാഹം കഴിഞ്ഞതോടെ എല്ലാവരും അന്വേഷിച്ചത് ദിലീപിന്റെ ആദ്യഭാര്യം നടിയുമായ മഞ്ജു വാര്യരെ ആയിരുന്നു. 'മഞ്ജു വാര്യർ എവിടെ'? സിനിമ മേഖലയിൽ നിന്നുമുള്ള അടുത്ത സുഹൃത്തുക്കൾ മഞ്ജുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് എന്നായിരുന്നു മറുപടി. സൈറ ബാനു എന്ന പുതിയൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് മഞ്ജുവെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ ഷൂട്ടിങ്ങ് എറണാകുളത്തായിരുന്നു. അതുകൊണ്ട് തന്നെ മഞ്ജു എറണാകുളത്ത് ഉണ്ടെന്നാണ് സുഹൃത്തുക്കൾ കരുതുന്നത്. ഇരുവരുടെയും വിവാഹം നടക്കുമ്പോൾ സ്വാഭാവികമായും മഞ്ജുവിന്റെ അഭിപ്രായം ആരായും. ഇതൊഴുവാക്കാൻ വേണ്ടിയാണ് മഞ്ജു ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മഞ്ജു ഭയക്കുന്നതാരെ? എന്തിന്? എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും അതിലൊന്നും പ്രസക്തിയില്ല എന്ന് പറയാം.
വർഷങ്ങൾക്ക് മുമ്പേ കേരളക്കരയെ ഞെട്ടിച്ച ഒരു ഒളിച്ചോട്ടത്തിലൂടെയായിരുന്നു ദിലീപ് മഞ്ജുവിനെ സ്വന്തമാക്കിയത്. അതേ രീതിയിൽ ഒരിക്കൽ കൂടി ഒരു സുപ്രഭാതത്തിൽ ദിലീപ് വീണ്ടും മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം.