നേരത്തേ പറഞ്ഞില്ലേ അതെന്താ?- പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ചുപോയ മഞ്ജു വാര്യർ

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (10:29 IST)
ഇംഗ്ലീഷ് ഭാഷയെക്കുറിച്ച് പറഞ്ഞാൽ മലയാളികൾക്ക് പെട്ടെന്ന് ഓർമ്മവരുന്നത് ശശി തരുരിനേയും പിന്നെ നമ്മുടെ പൃഥ്വിരാജിനേയുമായിരിക്കും. ആരെയും കുഴപ്പിക്കുന്ന വാക്കുകളായിരിക്കും അവർ സോഷ്യൽ മീഡിയയിൽ പങ്കിടുന്ന പോസ്‌റ്റുകളിൽ പങ്കുവയ്‌ക്കുക. ഇരുവർക്കും നിരവധി ട്രോളുകളും ഇതിനോടകം തന്നെ വന്നിട്ടുമുണ്ട്.
 
എന്നാൽ ഇപ്പോൾ വൈറലാകുന്നത് ലൂസിഫറിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് പൃഥ്വിക്ക് ഉണ്ടായ ഒരു അനുഭവമാണ്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ജു വാര്യരും ബോളിവുഡ് താരം വിവേക് ഒബ്‌റോയും തമ്മിലുള്ള ഒരു രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. 
 
'മഞ്ജുവിന്റെ മുഖത്ത് താനുദ്ദേശിച്ച ഭാവമല്ല വരുന്നത്. മഞ്ജുവിന്റെ അടുത്തെത്തി കുറച്ച്‌ കൂടി Incredulousnsse (പെട്ടെന്ന് വിശ്വാസം വരാത്ത) ഭാവമാണ് വരേണ്ടത് എന്ന് പറഞ്ഞു. മഞ്ജു തലയാട്ടി. പക്ഷെ വീണ്ടും ടേക്കെടുത്തപ്പോള്‍ ഭാവത്തില്‍ മാറ്റമുണ്ടായില്ല. കട്ട് പറഞ്ഞ ഉടനെ മഞ്ജു അടുത്തെത്തി ചോദിച്ചു. നേരത്തെ പറഞ്ഞില്ലേ അതെന്താ? എന്ന്. സെറ്റില്‍ കൂട്ടച്ചിരി ഉയര്‍ന്നതോടെ താന്‍ ചമ്മി. ഷൂട്ടിംഗ് തീരും വരെ ഈ ഇന്‍ക്രഡുലെസ്‌നെസ് ചിരിക്കാനുള്ള വകയായിരുന്നെന്നും പൃഥ്വി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article