എവൻ പുലിയാണ് കെട്ടാ, മധുര വാഴും പോക്കിരിരാജ; മാസായി മമ്മൂട്ടി!

വ്യാഴം, 14 ഫെബ്രുവരി 2019 (08:49 IST)
മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു പോക്കിരിരാജ. അതിന്റെ രണ്ടാം ഭാഗം വരുന്നൂ എന്ന് കേട്ടപ്പോൾ തന്നെ ആരാധകർ ത്രില്ലിലാണ്. പോക്കിരിരാജയിലെ അതേ ഗെറ്റപ്പാണ് മമ്മൂട്ടിക്ക് മധുരരാജയിലും ഉള്ളത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ സംവിധായൻ വൈശാഖ് പുറത്തുവിട്ടിട്ടുണ്ട്. 
 
മമ്മൂട്ടിക്കൊപ്പം തമിഴ് നടൻ ജയ്‌യും പോസ്റ്ററിലുണ്ട്. 8 വർഷം മുൻപുള്ള പോക്കിരിരാജയിലെ ലുക്ക് തന്നെയാണ് മധുരരാജയിലും മമ്മൂട്ടിയുടേത്. രണ്ടും തമ്മിൽ വർഷങ്ങളിൽ തമ്മിലുള്ള വ്യത്യാസം ഉണ്ടെങ്കിലും കണ്ടുപിടിക്കാൻ കഴിയില്ല. അതോടൊപ്പം, ചിത്രത്തിന്റെ ഓഡിയോ ലൊഞ്ചും മോഷൻ പോസ്റ്ററും ഇന്ന് ഏഴ് മണിക്ക് നടക്കും. 
 
ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും മധുരരാജ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് വൈശാഖ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍