Manju Pillai Personal life: മുകുന്ദന്‍ മേനോനുമായി പ്രണയ വിവാഹം, ഒന്നിച്ചു പോകാന്‍ ബുദ്ധിമുട്ടായപ്പോള്‍ പിരിഞ്ഞു; നടി മഞ്ജു പിള്ളയുടെ ജീവിതം ഇങ്ങനെ

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (12:36 IST)
Manju Pillai Personal life: മലയാള സിനിമയില്‍ താരവിവാഹങ്ങള്‍ എന്നും വലിയ ചര്‍ച്ചയായിരുന്നു. ചില താരകുടുംബങ്ങള്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു. ചിലത് പാതിവഴിയില്‍ വേര്‍പിരിഞ്ഞ ബന്ധങ്ങളും. അങ്ങനെയൊരു താരവിവാഹമായിരുന്നു സിനിമ-സീരിയല്‍ അഭിനേതാക്കളായ മഞ്ജു പിള്ളയുടേയും മുകുന്ദന്‍ മേനോന്റെയും. 
 
സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. അധികം കഴിയും മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു വിവാഹമോചനം. പിന്നീട് മഞ്ജു പിള്ള ഛായാഗ്രഹകനും പില്‍ക്കാലത്ത് സംവിധായകനുമായ സുജിത്ത് വാസുദേവിനെ വിവാഹം കഴിച്ചു. മുകുന്ദന്‍ വിജയലക്ഷ്മിയെയും വിവാഹം കഴിച്ചു. 
 
1975 ലാണ് മഞ്ജു പിള്ളയുടെ ജനനം. തിരുവനന്തപുരം സ്വദേശിനിയാണ്. താരത്തിനു ഇപ്പോള്‍ 47 വയസ്സാണ് പ്രായം. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article