മലയാളികള്‍ക്ക് സുപരിചിതയാണ് ഇന്ന് മഞ്ജു പത്രോസ്. നടിയായ മഞ്ജുവിനെ ഇന്ന് മലയാളികൾക്കെല്ലാം അറിയാം. അഭിനയത്തിന് പുറമെ ബിഗ് ബോസ് മത്സാരര്‍ത്ഥിയായും മഞ്ജു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മഞ്ജു പത്രോസ്. മഞ്ജുവിനെ അറിയുന്നവര്‍ക്കെല്ലാം സുഹൃത്ത് സിമിയേയും അറിയാം. ഇരുവരുടേയും ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനല്‍ ഒരുപാട് ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്.
'ഞങ്ങള്‍ ലെസ്ബിയന്‍ കപ്പിളാണെന്നൊക്കെ ആളുകള്‍ അവരുടെ സുഖത്തിനു വേണ്ടി പറയുന്നതാണ്. ഇനി ലെസ്ബിയനായാല്‍ തന്നെ എന്താണു കുഴപ്പം? അവര്‍ക്കും ജീവിക്കേണ്ടേ. ഗേ ആയവര്‍ക്കും ലെസ്ബിയനായവര്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണം. ഈ ഭൂമി പുരുഷനും സ്ത്രീക്കും മതി എന്ന വാദത്തോടെല്ലാം എനിക്ക് യോജിപ്പില്ല', എന്നാണ് മഞ്ജു പറയുന്നത്.
കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന കളിയാക്കലുകള്‍ തനിക്ക് ട്രോമയായി മാറിയിട്ടുണ്ടെന്നും മഞ്ജു പറയുന്നുണ്ട്. കറുമ്പി എന്ന് വിളിച്ച് തന്നെ കളിയാക്കിയിട്ടുണ്ടെന്നാണ് മഞ്ജു പത്രോസ് പറയുന്നത്. ആളുകള്‍ അങ്ങനെ കളിയാക്കുമ്പോള്‍ മനസില്‍ നമ്മള്‍ എന്തോ കുറഞ്ഞവരാണെന്ന അപകര്‍ഷതാബോധം ഉടലെടുക്കുമെന്നാണ് മഞ്ജു പത്രോസ് ചൂണ്ടിക്കാണിക്കുന്നത്.