Manju Pathrose: ലെസ്ബിയന്‍ ആയാല്‍ തന്നെ എന്താ കുഴപ്പം: മഞ്ജു പത്രോസ്

രേണുക വേണു

ചൊവ്വ, 8 ഏപ്രില്‍ 2025 (14:02 IST)
Manju Pathrose

Manju Pathrose: സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി നടി മഞ്ജു പത്രോസ്. കുട്ടിക്കാലത്ത് നിറത്തിന്റെ പേരില്‍ വരുന്ന ചെറിയ കളിയാക്കലുകളാണ് പിന്നീട് ട്രോമയായി മാറുന്നതെന്ന് മഞ്ജു പറഞ്ഞു. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
എന്നെ ആളുകള്‍ പണ്ട് കറുമ്പി എന്നാണ് വിളിച്ചിരുന്നത്. ആ വിളി ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. കൗമാരപ്രായമായപ്പോള്‍ വലിയ രീതിയിലുള്ള അപകര്‍ഷതാ ബോധം തനിക്കുണ്ടായിരുന്നെന്നും മഞ്ജു പറഞ്ഞു. താന്‍ കറുത്ത ആളാണല്ലോ എന്ന ചിന്ത പലപ്പോഴും അലട്ടിയിരുന്നു. വെളുത്തയാള്‍ക്കൊപ്പം പോകാന്‍ ഒരു ഉള്‍ഭയമുണ്ടായിരുന്നു. ചുറ്റിലുമുള്ളവരുടെ കളിയാക്കലുകളില്‍ നിന്നാണ് അങ്ങനെയൊരു ഉള്‍ഭയം വന്നതെന്നും മഞ്ജു പറഞ്ഞു. 
 
സുഹൃത്ത് സുമി ബാബുവുമായുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ മഞ്ജു പങ്കുവെയ്ക്കാറുണ്ട്. ഇവരുടെ സൗഹൃദത്തിനെതിരെ പലരും അനാവശ്യ കമന്റുകളും പരിഹാസങ്ങളും പറയാറുണ്ട്. തങ്ങളുടെ സൗഹൃദം വര്‍ഷങ്ങളായുള്ളതാണെന്ന് മഞ്ജു പറഞ്ഞു. 
 
' ഞങ്ങള്‍ ലെസ്ബിയന്‍ കപ്പിളാണെന്നൊക്കെ ആളുകള്‍ അവരുടെ സുഖത്തിനു വേണ്ടി പറയുന്നതാണ്. ഇനി ലെസ്ബിയനായാല്‍ തന്നെ എന്താണു കുഴപ്പം? അവര്‍ക്കും ജീവിക്കേണ്ടേ. ഗേ ആയവര്‍ക്കും ലെസ്ബിയനായവര്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണം. ഞാനും സിമിയും ലെസ്ബിയന്‍സ് ആണെന്നിരിക്കട്ടെ. അങ്ങനെയാണെങ്കില്‍ തന്നെ എന്താണു തെറ്റ്? ഞങ്ങള്‍ ലെസ്ബിയനാണെങ്കില്‍ തന്നെ മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. എന്റെ ഏറ്റവും കംഫര്‍ട്ട് സ്‌പെയ്‌സാണ് സിമി. ഈ ഭൂമിയിലുള്ള എന്തിനെ കുറിച്ചും ഞങ്ങള്‍ക്കു സംസാരിക്കാന്‍ സാധിക്കും. എന്റെ ചിന്തയും സന്തോഷവുമായി വളരെ ചേര്‍ന്നു പോകുന്ന ഒരാള്‍. അതിനെ ലെസ്ബിയന്‍സ് എന്നുവിളിക്കുന്നത് എന്തിനാണെന്നു മനസ്സലായില്ല.' മഞ്ജു പത്രോസ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍