ചെന്നൈ: പുഷ്പ എന്ന ബ്രഹ്‌മാണ്ഡ ഹിറ്റിന് ശേഷം അല്ലു അർജുൻ കൈകോർക്കുന്നത് അറ്റ്ലിക്കൊപ്പമാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി സണ്‍ പിക്ചേര്‍സ്. A22XA6 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. അല്ലു അർജുന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ചിത്രത്തിന്‍റെ ഗിയര്‍ അപ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
ചിത്രത്തിലെ നായിക ആരാണെന്ന ചര്‍ച്ചയും സജീവമാണ്. ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ അനുസരിച്ച് ഈ ചിത്രത്തില്‍ സാമന്ത നായികയാകും എന്നാണ് വിവരം. നേരത്തെ പ്രിയങ്ക ചോപ്രയുടെ പേര് ഉയർന്നു വന്നിരുന്നു. ജാൻവി കപൂർ ആയിരുന്നു ആദ്യ ചോയ്‌സ്. ജാൻവിക്ക് പകരം പ്രിയങ്ക എത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, പ്രിയങ്ക നായികയാകില്ലെന്നും പകരം സമാന്ത ആയിരിക്കും നായിക ആവുക എന്നും സൂചനയുണ്ട്. ചിത്രത്തിലെ മാറ്റ് കാസ്റ്റിംഗ് സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
അതേസമയം ആഗസ്റ്റ് 2025 ല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയെന്നാണ് വിവരം. അടുത്ത വര്‍ഷം ആദ്യത്തിലോ മധ്യത്തിലോ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത. സണ്‍ പിക്ചേര്‍സ് ഏറ്റവും കൂടുതല്‍ തുക ചിലവാക്കി എടുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരം. 175 കോടിയാണ് അല്ലുവിനെ പ്രതിഫലം. 100 കോടിയാണ് അറ്റ്ലി ഈ സിനിമയ്ക്കായി വാങ്ങുന്നതെന്നും സൂചനയുണ്ട്.