ശ്രീദേവിയെ പ്രൊപ്പോസ് ചെയ്യാൻ പോയി വെറും കൈയ്യോടെ മടങ്ങിയ രജനികാന്ത്!

നിഹാരിക കെ.എസ്

ചൊവ്വ, 8 ഏപ്രില്‍ 2025 (11:29 IST)
ചില താരങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ അറിയുമ്പോൾ അമ്പരപ്പ് കൊണ്ട് മൂക്കിൽ വിരൽ വെച്ച് പോകും. അതിലൊന്നായിരുന്നു ശ്രീദേവിയുടെയും രജനികാന്തിന്റെയും. ശ്രീദേവിയും രജനികാന്തും ഒന്നിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ശ്രീദേവിയുടെ അമ്മയും രജനികാന്തിനെ സ്വന്തം മകനെ പോലെയാണ് കണ്ടിരുന്നത്. രജനീകാന്തിന് ശ്രീദേവിയെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടായിരുന്നുവെന്ന് മുൻപൊരു അഭിമുഖത്തിൽ സംവിധായകൻ ബാലു സുബ്രഹ്‌മണ്യം വെളിപ്പെടുത്തിയിരുന്നു. 
 
രജനികാന്തിനെക്കാള്‍ 13 വയസ്സ് ഇളയതാണ് ശ്രീദേവി. നല്ല സുഹൃദമായിരുന്നു ഇവർ തമ്മിൽ. ശ്രീദേവിയോട് ഇഷ്ടം തോന്നിയപ്പോൾ വിവാഹാഭ്യര്‍ത്ഥന നടത്താനായി രജിനികാന്ത് ശ്രീദേവിയുടെ വീട്ടിലേക്ക് ചെന്നിരുന്നു. എന്നാല്‍ രജനികാന്ത് വീട്ടില്‍ കയറിയതും കറണ്ട് പോയി. അതൊരു ദുശ്ശകുനമായി അനുഭവപ്പെട്ട രജിനികാന്ത് ഇഷ്ടം പറയാതെ അവിടെ നിന്നും മടങ്ങി. അങ്ങനെ ആ പ്രണയം അവിടെ അവസാനിക്കുകയായിരുന്നു. 
 
അതിന് ശേഷം 1981 ല്‍ ആണ് രജിനികാന്ത് ലതയെ വിവാഹം ചെയ്തത്. ശ്രീദേവി ബോണി കപൂറിനെയും വിവാഹം ചെയ്തു. വിവാഹത്തിന് ശേഷവും ഇവർക്കിടയിൽ ആരോഗ്യകരമായ അടുപ്പം ഉണ്ടായിരുന്നു. 2011 ല്‍ രജിനികാന്തിന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി ശ്രീദേവി ഒരാഴ്ച നിരാഹാര വ്രതം നോല്‍ക്കുകയും, ഒരാഴ്ചയ്ക്ക് ശേഷം പൂനിയിലെ സായിബാബ ക്ഷേത്രത്തില്‍ പോയി പൂജ നടത്തുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
2018 ല്‍ തന്റെ അന്‍പത്തിനാലാം വയസ്സിലാണ് ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. അവസാനമായി ശ്രീദേവിയെ ഒരു നോക്ക് കാണാന്‍ രജനികാന്ത് മുംബൈയിലേക്ക് പറന്നെത്തുകയും ചെയ്തിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍