"തലൈവർ ലോഡഡ്": രജനീകാന്ത്- ലോകേഷ് സിനിമ കൂലിയുടെ ഷൂട്ടിംഗ് പൂർത്തിയായി

അഭിറാം മനോഹർ

ചൊവ്വ, 18 മാര്‍ച്ച് 2025 (15:11 IST)
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന നിലയില്‍ വലിയ ഹൈപ്പാണ് സിനിമയ്ക്കുള്ളത്. സൂപ്പര്‍ സ്റ്റാറിന് പുറമെ ബോളിവുഡ് താരം ആമിര്‍ ഖാന്‍, തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന, കന്നഡ സിനിമയില്‍ നിന്നും ഉപേന്ദ്ര എന്നിവരും സിനിമയുടെ ഭാഗമാണ്. സിനിമയുടെ ഷൂട്ട് കഴിഞ്ഞതായി നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് വീഡിയോയിലൂടെ അറിയിച്ചത്.
 
 ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പ് തന്നെ സിനിമ റെക്കോര്‍ഡ് തുകയ്ക്ക് ഒടിടി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊയ്‌മൊയുടെ റിപ്പോര്‍ട്ട് പ്രകാരം ആമസോണ്‍ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയ്ക്കാണ് സിനിമയുടെ ഒടിടി അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനീകാന്ത് പ്രധാനവേഷത്തിലെത്തുന്ന സിനിമയില്‍ സ്വര്‍ണ്ണ കള്ളകടത്താണ് പ്രമേയമെന്നാണ് സൂചന. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും രജനികാന്ത് സിനിമയില്‍ അവതരിപ്പിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍