'രജനികാന്തിനെക്കാൾ നൂറിരട്ടി ലാളിത്യമുണ്ട് അവൾക്ക്': പുകഴ്ത്തി ധനുഷ്, ഇടഞ്ഞ് ആരാധകർ

നിഹാരിക കെ എസ്

ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (14:50 IST)
തന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ധനുഷ്-ഐശ്വര്യ ദമ്പതികൾ വിവാഹമോചനം പ്രഖ്യാപിച്ചത്. 18 വര്‍ഷത്തെ ദാമ്പത്യം  അവസാനിപ്പിക്കുകയാണെന്നായിരുന്നു ഇവർ അറിയിച്ചത്. തന്റെ മുന്‍ ഭാര്യയെ കുറിച്ച് ഇരുവരുടേയും ആദ്യ കൂടിക്കാഴ്ചയെ ഓര്‍ത്തെടുത്തിരിക്കുകയാണ് നടന്‍ ധനുഷ് ഇപ്പോള്‍. 
 
അച്ഛന്‍ രജനികാന്തിനേക്കാള്‍ 10 ഇരട്ടി ലാളിത്യമുള്ളയാളാണ് ഐശ്വര്യയെന്ന് ധനുഷ് പറയുന്നുണ്ട്. പുതിയ അഭിമുഖത്തിലായിരുന്നു ധനുഷിന്റെ പരാമർശം. രജനികാന്തിന്റെ മകളായതാണോ മുന്‍ഭാര്യയോടുള്ള താൽപ്പര്യത്തിന് ഉള്ള കാരണം എന്ന ചോദ്യത്തിനാണ് ധനുഷ് പ്രതികരിച്ചത്. 'ഞാന്‍ അവളെ (ഐശ്വര്യ) അങ്ങനെ കണ്ടിട്ടില്ല. എനിക്ക് അവളുടെ ലാളിത്യം ഇഷ്ടമായിരുന്നു. അവളുടെ അച്ഛന്‍ സിംപിളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഐശ്വര്യയെ നോക്കൂ. അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്. ഐശ്വര്യ എല്ലാവരേയും തുല്യരായി കാണുന്നു, ആരുമായും ചങ്ങാത്തം കൂടും. അവള്‍ ഞങ്ങളുടെ മക്കളെ നന്നായി വളര്‍ത്തുന്നു എന്ന വസ്തുത അംഗീകരിച്ചെ മതിയാകൂ, അതെനിക്കിഷ്ടവുമാണ്', ധനുഷ് പറഞ്ഞു.
 
വലിയ ആഘോഷങ്ങളോടെ 2004ലാണ് ധനുഷും ഐശ്വര്യ രജനികാന്തും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ട് ആണ്മക്കളുണ്ട്. വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്‌തെങ്കിലും ഇരുവരും ഹിയറിങ്ങിന് എത്തിയിരുന്നില്ല എന്നതും വാർത്തയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍