മലയാള സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടേതായ രീതിയല്ലുള്ള അഭിനയത്തിലൂടെ പ്രേക്ഷക മനസ്സിൽ പ്രത്യേക ഇടം നേടിയതാണ് ഈ രണ്ട് താരങ്ങളും. എന്നാൽ കുഞ്ഞാലി മരയ്‌ക്കാർ നാലാംഅന്റെ കഥയുമായി മമ്മൂട്ടിയും മോഹൻലാലും ഇപ്പോൾ ബിഗ് സ്‌ക്രീനിലേക്ക് വരാൻ ഒരുങ്ങുകയാണ്.
മമ്മൂട്ടിയേ നായകനാക്കി സന്തോഷ് ശിവനും മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചരിത്ര കഥാപാത്രത്തെ സിനിമയാക്കുന്നതായി പ്രഖ്യപിച്ചിരുന്നു. എന്നാൽ മോഹൻലാലിന്റെ കുഞ്ഞാലി മരയ്‌ക്കാർ ഒരു അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
എന്നാൽ മമ്മൂട്ടിയുടെ ചിത്രത്തിന്റെ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവരുന്നില്ല. ഈ സാഹചര്യത്തിൽ മോഹൻലാൽ മമ്മൂട്ടിയുടെ ചിത്രം തട്ടിയെടുത്തതാണെന്ന് വിമർശനം ഉയരുന്നുണ്ട്. എന്നാൽ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് സൂപ്പർ താരം മോഹൻലാൽ.
'മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകള്‍ തട്ടിയെടുക്കാനൊക്കെ പറ്റുമോ? സോഷ്യല്‍ മീഡിയയില്‍ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാര്‍ പോലും അങ്ങനെയാണ്. അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള്‍ തുടങ്ങിയത്' - വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
'നാലുപതിറ്റാണ്ടിലേറെയായി മത്സരബുദ്ധിയോടെ അഭിനയിക്കുന്ന രണ്ട് പേര്‍. ഇത്ര സൗഹൃദം എങ്ങനെ വരുന്നു? 'എന്ന ചോദ്യത്തിന് ആരുപറഞ്ഞു ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ടെന്ന് ചോദിച്ച മോഹന്‍ലാല്‍ 'കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനില്‍ മമ്മൂട്ടിയുടെ ശബ്ദം ഇല്ലേ? ലൂസിഫറിന്റെ ടീസര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖറിന്റെ പേജില്‍ അല്ലേ ആദ്യം വന്നത്.' എന്നും കൂട്ടിച്ചേര്‍ത്തു.