സി ബി ഐ അഞ്ചാം ഭാഗം- ഒരു മർഡർ മിസ്റ്ററി, പത്തരമാറ്റോടെ സേതുരാമയ്യരുടെ ചതുരംഗക്കളികൾ!

ബുധന്‍, 2 ജനുവരി 2019 (16:24 IST)
മമ്മൂട്ടി വീണ്ടും സി ബി ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി അഭിനയിക്കുന്ന സിബിഐയുടെ അഞ്ചാം ഭാഗം ഉടൻ സംഭവിക്കും. സംവിധായകൻ മധു ഔദ്യോഗികമായി അറിയിച്ചതോടെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 
 
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത സിബിഐയുടെ ആദ്യ ഭാഗം വന്നത് 1988ലായിരുന്നു. സിബിഐ സീരീസിലെ രണ്ടു ചിത്രങ്ങള്‍ നിര്‍മിച്ച കെ മധുവിന്റെ തന്നെ നിര്‍മാണ കമ്പിനിയായ കൃഷ്ണകൃപ തന്നെ അഞ്ചാം ഭാഗവും നിർമിക്കുമെന്ന് കെ മധു അറിയിച്ചു.
 
1988ലാണ് സിബിഐ സീരീസിലെ ആദ്യഭാഗം പിറന്നത് - ഒരു സിബിഐ ഡയറിക്കുറിപ്പ്. അത് ചരിത്രവിജയമായി. പിന്നീട് 89ല്‍ രണ്ടാം ഭാഗമെത്തി. ‘ജാഗ്രത’ എന്ന പേരിലെത്തിയ ആ സിനിമ അത്ര വിജയമായില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘സേതുരാമയ്യര്‍ സിബിഐ’ എന്ന പേരില്‍ മൂന്നാം ഭാഗമെത്തുന്നത്. അത് മെഗാഹിറ്റായി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ എത്തി. അത് ശരാശരി വിജയം നേടി.
 
ഇത്തവണ സേതുരാമയ്യർ അന്വെഷണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലേക്ക് കടക്കുമെന്നും സൂചനയുണ്ട്. ഒരു മർഡർ മിസ്റ്ററി തന്നെയാണ് അഞ്ചാം ഭാഗവും പറയുന്നത്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രതിയെ പിടിക്കുന്ന സേതുരാമയ്യരെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍