'പിറന്നാൾ ആശംസയ്‌ക്കൊപ്പം മമ്മൂക്ക തന്ന സമ്മാനം': മനസ്സ് തുറന്ന് അനു സിത്താര

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (12:37 IST)
മെഗാസ്റ്റാറിനൊപ്പം 'ഒരു കുട്ടനാടൻ ബ്ലോഗി'ൽ മുഴുനീള കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അനു സിത്താര. മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താൻ എന്ന് ഇതിന് മുമ്പും അനു സിത്താര പറഞ്ഞിട്ടുണ്ട്. എന്നാൽ, മമ്മൂക്ക സർപ്രൈസ് നൽകിയാണ് ഈ സിനിമയിലേയ്ക്ക് തന്നെ ക്ഷണിച്ചതെന്ന് അനു സിത്താര പറയുന്നു.
 
‘മമ്മൂക്കയുടെ വലിയ ആരാധികയാണ് ഞാൻ. അങ്ങ് ദൂരെ നിന്നെങ്കിലും അദ്ദേഹത്തെ ഒന്ന് കണ്ടാൽ മതിയെന്ന് ചെറുപ്പം മുതലെ ‍എല്ലാവരോടും പറയുമായിരുന്നു. ഇപ്പോൾ ഈ സിനിമയിൽ അദ്ദേഹത്തോടൊപ്പം മുഴുനീള വേഷത്തിൽ അഭിനയിക്കാൻ സാധിച്ചു. വലിയൊരു ഭാഗ്യമായി ഇതിനെ കാണുന്നു.’
 
‘കുട്ടനാടൻ ബ്ലോഗ് തുടങ്ങുന്നതിന് മുമ്പേ ഫേസ്‌ബുക്കിലും യൂട്യൂബിലുമൊക്കെയായി പലതരത്തിലുള്ള വാർത്ത വന്നിരുന്നു. മമ്മൂക്കയുടെ കൂടെ അനു സിത്താര നായികയായി എത്തുന്നു. അനൂടെ ആഗ്രഹം സഫലമായി എന്നിങ്ങനെ. ആ സമയത്ത് ഞാൻ സേതു ചേട്ടനോട് ചോദിക്കുമായിരുന്നു ഇത് സത്യമാണോ എന്ന്. സത്യമല്ല എന്ന് സേതു ചേട്ടനും പറയും.’
 
‘അങ്ങനെ കഴിഞ്ഞ വർഷം ആഗസ്റ്റ് 21 ന് സേതു ചേട്ടൻ എന്നെ വിളിച്ചു. ‘അനു മമ്മൂക്കായെ ഒന്ന് വിളിക്കണമെന്ന് പറഞ്ഞു’. അപ്പോൾ തന്നെ മമ്മൂക്കയെ വിളിച്ചു, എനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് അദ്ദേഹം തന്ന പിറന്നാൾ സമ്മാനമാണ് ഈ സിനിമ. ആ സന്തോഷം ഇപ്പോഴും വിട്ടുപോയിട്ടില്ല.’- അനു സിത്താര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article