രാജ 2 സംഭവിക്കും, പക്ഷേ അതിന് മുന്നേ മറ്റൊരു മമ്മൂട്ടി ചിത്രം!

Webdunia
വെള്ളി, 19 ജനുവരി 2018 (10:04 IST)
മമ്മൂട്ടിയും പൃഥ്വിരാജും നായകന്മാരായി തിളങ്ങിയ പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം രാജ 2 താന്‍ സംവിധാനം ചെയ്യുന്നതായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖ് വ്യക്തമാക്കിയിരുന്നു. ചിത്രം ഉടൻ വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഉടനില്ലെന്നാണ് സംവിധായകൻ പറയുന്നത്. 
 
രാജ 2ന് മുന്നേ മമ്മൂട്ടിയെ നായകനാക്കി ഒരു പുതിയ ചിത്രം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് വൈശാഖ് വെള്ളിനക്ഷത്രത്തിന് നില്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. നാലു പ്രോജക്ടുകളാണ് ഇപ്പോള്‍ തന്റെ മുന്നിലുള്ളതെന്നും ഇവയെല്ലാം എപ്പോഴാണ് സംഭവിക്കുകയെന്ന് ഉറപ്പു പറയാനാവില്ലന്നും സംവിധായകന്‍ കൂട്ടിചേര്‍ത്തു. 
 
'ഒരു തമിഴ് ചിത്രത്തിന്റെയും നിവിന്‍ പോളി നായകനായെത്തുന്ന സിനിമയുടെയും ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. രാജ ടു സംഭവിക്കുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ അതിനു മുന്‍പ് മമ്മൂക്കയോടൊപ്പം മറ്റൊരു സിനിമ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. ആ സിനിമയാണ് ആദ്യം പ്രദർശനത്തിനെത്തുക'. - വൈശാഖ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article