എനിക്ക് പേടിയില്ലെന്ന് ഫഹദ്; കാർബണിന്റെ പുതിയ ടീസർ കാണാം

വ്യാഴം, 18 ജനുവരി 2018 (15:00 IST)
ഫഹദ് ഫാസലിൽ നായകനാകുന്ന കാർബണിന്റെ പുതിയ ടീസർ പുറത്തിറങ്ങി. വേണു സംവിധാനം ചെയ്യുന്ന ചിത്രം നാളെ (ജനുവരി 19) റിലീസ് ചെയ്യാനിരിക്കേയാണ് ചിത്രത്തിന്റെ പുതിയ ടീസർ റിലീസ് ആയത്. ഫഹദിന്‍റെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷ നിറയ്ക്കുന്നതാണ് പുതിയ ടീസര്‍.  
 
മമ്മൂട്ടി നായകനായ മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്കും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വിശാൽ ഭരധ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 
 
ഫഹദ് ഫാസില്‍, മംമ്ത മോഹന്‍ദാല്, സൗബിന്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, മണികണ്ഠന്‍, കൊച്ചു പ്രേമന്‍, ചേതന്‍ ഭഗത്, ഫറഫുദ്ദീന്‍, പ്രവീണ എന്നിങ്ങനെ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. കെ.യു മോഹനന്‍ ആണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍