മാധവിക്കുട്ടിയായി മഞ്ജു തകര്‍ത്തു, ‘ആമി’ ട്രെയിലര്‍ കാണാം!

Webdunia
വ്യാഴം, 18 ജനുവരി 2018 (20:03 IST)
മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ‘ആമി’യുടെ ട്രെയിലര്‍ പുറത്തുവന്നു. കമല്‍ സംവിധാനം ചെയ്ത സിനിമ കവിത പോലെ മനോഹരമായ ഒരനുഭവമായിരിക്കുമെന്ന് ചിത്രത്തിന്‍റെ ട്രെയിലര്‍ വ്യക്തമാക്കുന്നു. 
 
മാധവിക്കുട്ടിയായും കമലാദാസ് ആയും കമല സുരയ്യ ആയും പകര്‍ന്നാട്ടം നടത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. മാധവിക്കുട്ടിയുടെ മതം മാറ്റവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ചടുലമായാണ് കമല്‍ പകര്‍ത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍.
 
ജാവേദ് അക്തര്‍ ഒരുക്കിയ മനോഹരമായ ഗാനങ്ങളും ചിത്രത്തിലുണ്ടാകും. മധു നീലകണ്ഠനാണ് ആമിയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
 
വിദ്യാബാലന്‍ ആയിരുന്നെങ്കില്‍ ഇത്രകണ്ട് ഭംഗിയാകുമോ ആമിയെന്ന് സംശയമുണര്‍ത്തും വിധം മനോഹരമാക്കിയിരിക്കുന്നു മഞ്ജു. 

അനുബന്ധ വാര്‍ത്തകള്‍

Next Article