മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ബിലാത്തിക്കഥ’യിൽ മമ്മൂട്ടി അഭിനയിക്കില്ലെന്ന് റിപ്പോർട്ടുകൾ. മമ്മൂട്ടിക്ക് പകരം മോഹൻലാൽ ആ വേഷം കൈകാര്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വർണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിർമിക്കുന്നത്.
സേതു തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. പുത്തന്‍പണത്തിന് ശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിലാത്തിക്കഥ. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നേരത്തേ ചിത്രത്തിൽ അതിഥിയായി മമ്മൂട്ടി എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, മമ്മൂട്ടിയല്ല മോഹൻലാൽ ആണ് ബിലാത്തിക്കഥയിൽ അഭിനയിക്കുക എന്നതാണ് പുതിയ വാർത്ത.
മ്മൂട്ടിയും മോഹന്‍ലാലും എപ്പോഴും രഞ്ജിത്തിന്‍റെ പ്രിയ അഭിനേതാക്കളാണ്. ഇരുവര്‍ക്കും മികച്ച സിനിമകളും കഥാപാത്രങ്ങളും രഞ്ജിത് നല്‍കിയിട്ടുണ്ട്. ബിലാത്തിക്കഥയിലേക്ക് മമ്മൂട്ടിയെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ചിത്രത്തിലെ അതിഥി വേഷം കൈകാര്യം ചെയ്യുന്നതിനായി മോഹൻലാൽ 10 ദിവസം നൽകിയതായി റിപ്പോർട്ട്.
മോഹൻലാൽ ആയി തന്നെയാണ് താരം ചിത്രത്തിലെത്തുക. വളരെ കുറച്ച് സമയമേ ഉള്ളുവെങ്കിലും പ്രാധാന്യമുള്ള വേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്യുക. മാര്‍ച്ചില്‍ യൂറോപ്പിലാണ് ഈ സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത്
കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, കോട്ടയം നസീർ, ദിലീഷ് പോത്തൻ, കനിഹ എന്നിവരാണ് മറ്റുതാരങ്ങൾ. പ്രശാന്ത് നായർ ആണ് ഛായാഗ്രഹണം. ചിത്രസംയോജനം സന്ദീപ്.