ഏറ്റവും പുതിയതായി വന്ന വിവാദം ‘മഞ്ജു വാര്യര്‍ക്ക് പകരം വിദ്യാബാലനായിരുന്നെങ്കില്‍’ എന്ന് താരതമ്യപ്പെടുത്തി കമല്‍ നടത്തിയ കമന്‍റാണ്. വിദ്യയായിരുന്നെങ്കില്‍ ലൈംഗികത കൂടി ഉള്‍പ്പെടുത്തേണ്ടിവന്നേനേ, മഞ്ജു ആയതുകൊണ്ട് അതിലേക്ക് പോയില്ല എന്നൊക്കെ കമല്‍ പറഞ്ഞതായാണ് പ്രചരിച്ചത്. എന്നാല്‍ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്താണെന്ന് കമല്‍ വ്യക്തമാക്കുന്നു.
"ഡേര്‍ട്ടി പിക്ചറിലെ നായികയായിരുന്നു വിദ്യ. അവരുടെ ആ രീതിയിലുള്ള പ്രതിച്ഛായ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. വിദ്യയാണ് നായികയായിരുന്നത് എങ്കില്‍ ശരീരപ്രദര്‍ശനം കൂടുതല്‍ നടത്താവുന്ന തലത്തില്‍ സിനിമ ചിത്രീകരിക്കുവാന്‍ എനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. മഞ്ജു വാര്യര്‍ക്ക് കേരളത്തിലുള്ള പ്രതിച്ഛായ അതല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സ്വാതന്ത്ര്യത്തിന്‍റെ പരിമിതി എനിക്കുണ്ടായിരുന്നു” - കമല്‍ വ്യക്തമാക്കുന്നു.