കമൽ സംവിധാനം ചെയ്യുന്ന ആമി തുടക്കം മുതലേ വിവാദങ്ങൾക്ക് ഇരയായിരുന്നു. മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് ആമിയായി എത്തുന്നത്. ബോളിവുഡ് നടി വിദ്യാ ബാലനെയായിരുന്നു ആമിയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, പിന്നീട് മഞ്ജുവിലേക്ക് എത്തുകയായിരുന്നു.
'വിദ്യയെക്കാൾ മഞ്ജുവിനു തന്നെയാണ് ആമിയാകാൻ കഴിയുക എന്ന് വ്യക്തമായി. മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു. വളരെ പെട്ടെന്ന്, രണ്ട് ദിവസത്തിനുള്ളില്‍ മഞ്ജു, മാധവിക്കുട്ടിയായി മാറി. മഞ്ജു എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു. ഫെബ്രുവരി ഒമ്പതിനു ചിത്രം തിയേറ്ററുകളിൽ എത്തും' - കമൽ പറയുന്നു.