Mammootty-Mohanlal-Mahesh Narayanan Movie: ഒഫീഷ്യല്‍ അല്ല, പക്ഷേ സോഷ്യല്‍ മീഡിയ കത്താന്‍ ഇതുമതി; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രം പുറത്ത്

രേണുക വേണു
തിങ്കള്‍, 18 നവം‌ബര്‍ 2024 (19:33 IST)
Mammootty, Mohanlal and Kunchako Boban

Mammootty-Mohanlal-Mahesh Narayanan Movie: 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കമാകുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റില്‍ ചിത്രത്തില്‍ മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്കൊപ്പം സൂപ്പര്‍താരങ്ങളായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്നുണ്ട്. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയര്‍ ആണ് നായിക. 
 
മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ശ്രീലങ്കയിലെത്തിയിട്ടുണ്ട്. മൂന്ന് പേരും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒഫീഷ്യലായി താരങ്ങളോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഈ ചിത്രം ഇതുവരെ പങ്കുവെച്ചിട്ടില്ല. ഫഹദ് ഫാസില്‍ കൂടി എത്തിയ ശേഷമാകും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. 
 
ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫ്, ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും നേരത്തെ ശ്രീലങ്കയില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകള്‍ ശ്രീലങ്കയില്‍ ആയിരിക്കും ചിത്രീകരിക്കുക. വളരെ പ്രാധാന്യമുള്ള കാമിയോ റോള്‍ ആണ് മോഹന്‍ലാലിന്റേത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article